സന്തോഷത്തിന്റെ ഒരു ദിനം കൂടി....
ജിബി മാമിന്റെ ക്ലാസോടുകൂടിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. എല്ലാ തവണത്തെയുംപോലെ ഇന്നും വളരെ സന്തോഷകരമായ തുടക്കം. സൈക്കോളജി എനിക്ക് ഒരു പുതിയ വിഷയമാണെങ്കിലും അതിന്റെ പരിഭ്രമം ഒന്നും അനുഭവപ്പെട്ടതേയില്ല.ഒരുപക്ഷെ മാം ക്ലാസ്സ് കൈകാര്യം ചെയുന്ന രീതിയുടേത് ആകാം.അതിനിടയിൽ മാം പറഞ്ഞു എല്ലാവരും ബുക്ക് തലയിൽ വയ്ച്ചിട് ഞാൻ പറയുന്നതുപോലെ ചെയൂ .......
പെട്ടെന്നു ഞാൻ എന്റെ ഡിഗ്രി കാലഘട്ടത്തിലേക് തിരിച്ചുപോയി😇. അന്ന് wws പരിപാടിയുടെ ഭാഗമായി മാമിനെ ഞങ്ങൾ ക്ഷണിച്ചിരുന്നു.... ഇത്രയും വർഷം കഴിഞ്ഞെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ ഇന്നും ഞാൻ നോക്കാതെ നല്ലൊരു മുഖം വരയ്ക്കാൻ പഠിച്ചിട്ടേയില്ല😜
ഹർ ഖടി ബതൽ രഹിഹേ
രൂപ് സിന്തഗി..........
അതിനുശേഷം ഞങ്ങളിലെ ഗായകർ ഉണർന്നു .പണ്ടുമുതലേ മൂളിനടന്ന ആ വരികൾ അപ്പോൾ ഏറെ ആസ്വാദനവും അതിലേറെ ചിന്തിക്കാൻ വക നൽകുകയുമായിരുന്നു.....
പിന്നീട് പോയത് കാന്റീനിലേക് ആണ്, ഇതുവരെ ഉണ്ടായിരുന്ന ഒരു വിഷമം അങ്ങനെ മാറിക്കിട്ടി 😋
വൈകുന്നേരം എന്നത്തേയും പോലെ വളരെ രസകരമായിരുന്നു. കടുത്ത വെയിലത്ത് ചുട്ടുപൊള്ളുന്ന ഗ്രൗണ്ടിൽ പ്രതിബന്ധങ്ങളെയൊന്നും വകവെയ്ക്കത്തെ ഞങ്ങൾ ഇറങ്ങി നന്നായി കളിച്ചു തോറ്റു 🤣...... ചിരിക്കണ്ടാട്ടോ തോൽക്കാൻ ആളുണ്ടെങ്കിലേ വിജയിച്ചിട്ട് കാര്യമുള്ളൂ എന്നോർക്കണം 🤪