Posts

Showing posts from February, 2021

Charlie Chaplin & Lullaby 🥰

Image
Today's classes were opened by Benedict sir, who taught us the basics of micro teaching, which we have to practice on coming days. Next session was handled by Giby ma'am. As usual she shared a touching story, grabbed from the biography of Charlie Chaplin. Thereafter Ancy ma'am completed Flander's  Interaction Analysis Category System which is used to evaluate teaching practices. Afternoon session was actually highlighted with the sweet  lullaby sang by our dear Maya ma'am..... Oncemore Ancy ma'am handled another session, and started her next portion on Thinkers in Western Philosophy. Today's last class was taken by Joju sir and he taught us the 15 major principles of teaching aid construction.

Swan effect 🦢

Image
Beginning of the new week.First hour was handled by Gibi mam, and she taught about learning process. Teacher gave us an advice to be like a Swan who swims calmly infront of us and work hard to reach its goal silently under the water. So we have to maintain peaceful positive attitude in our life without any commotion and want to do our maximum while chasing the goal. Second hour, Maya miss continued the details of realism, one of the branch of Philosophy. Next two hour was optional, and we celebrated Ancy's bdy with a special carrot cake. After lunch, first two classes were taken by Ancy ma'am.She taught us the details on communication process and also conducted a self evaluation test on Kohleberg's stages of moral development. The last session was hadled by Joju sir and he shared details on different teaching aids.

തിരശ്ശീല വീണു.....

Image
ഇന്ന് ടാലെന്റ് ഹണ്ടിന്റെ അവസാന ദിവസം. മലയാളം സോഷ്യൽ സയൻസ് വിഭാഗങ്ങൾ മത്സരിച് മുന്നേറിയ അരങ്ങ്.  രണ്ടുകൂട്ടരും വളരെ നന്നായി കലാപരിപാടികൾ അവതരിപ്പിച്ചു. സപര്യ എന്ന് പേരിട്ട  മലയാളം വിഭാഗത്തിന്റെ പരിപാടികൾ ക്കിടയിൽ അവർ ഒരു പുസ്തകം പ്രകാശനം ചെയ്യുകയുണ്ടായി. മഹത്വചനങ്ങൾ അടങ്ങുന്ന ആ പുസ്തകത്തിന്റെ പ്രാരംഭഘട്ടം മാത്രമേ ആയിട്ടുള്ളൂ. ഇനി വരുന്ന തലമുറയ്ക്ക് സമ്മാനിക്കത്തക്കവണ്ണം വിപുലമായ ഒരു നിധിയായി അവർ അതിനെ മുന്നോട്ടുകൊണ്ടു പോകട്ടെ എല്ലാ ആശംസകളും......  പേരുപോലെ തന്നെ ഏറെ ഓളം ഉണ്ടാക്കിയാണ് സോഷ്യൽ സയൻസ് വിഭാഗം അരങ്ങൊഴിഞ്ഞത്. അവരുടെ അവതരണശൈലി എടുത്തു പറയാതെ വയ്യ. വ്യത്യസ്തമായ പ്രമേയത്തെ ആധാരമാക്കി ആരംഭിച്ച അവരുടെ അവതരണം അവസാന നിമിഷം വരെയും ഓളം കൈവിടാതെ ചേർത്തുപിടിക്കുന്ന ആയിരുന്നു...... ഇത്തവണ കണ്ടതിൽ വച്ചു ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കാൻ അവർക്ക് സാധിച്ചു....

ഓർമ്മകൾ സമ്മാനിച്ച ASMILE☺️☺️

Image
ജീവിതത്തിൽ വല്ലപ്പോഴും മാത്രം വീണുകിട്ടുന്ന ഒരു സുദിനം കൂടി കടന്നുപോകുന്നു. എന്തെന്നില്ലാത്ത  സന്തോഷം ആണ് ഇന്ന് എന്റെ മനസ്സിൽ. ഏറെ ടെൻഷനോടുകൂടിയാണ് ഇന്ന് കോളേജിലേക്ക് വന്നത്. മറ്റൊന്നുമല്ല ഇത്തവണ ടാലന്റ് ഹണ്ടിൽ ഞങ്ങളുടെ ഊഴമാണ്. രാവിലെ ജനറൽ പിരീഡുകൾ ആയതുകൊണ്ട്  ഒന്നുകൂടി അവസാനമായി പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടില്ലല്ലോ എന്ന വെപ്രാളമായിരുന്നു മനസ്സിൽ. ഇന്ന് ഇൻഡക്ഷൻ പ്രോഗ്രാം ആണ് എന്ന് കേട്ടപ്പോൾ ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല ഇത്തരത്തിലൊരു പവർ പാക്ക്ക്ലാസ്....  ജീ.വി.ഹരി സാർ.... എന്തു പറഞ്ഞു വിശേഷിപ്പിക്കണം എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. അത്രമാത്രം ആഴത്തിൽ ഞങ്ങളെ സ്വാധീനിക്കാൻ ആ പൂർവവിദ്യാർത്ഥിക്കു കഴിഞ്ഞു. സർ  പകർന്ന് തന്ന ഓരോ അറിവും ചൊല്ലിത്തന്ന ഓരോ വരിയും ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്. നാലുകൊല്ലം മുമ്പ് മാർ ഇവാനിയോസ് കോളേജിലെ ഞങ്ങളുടെ ബാച്ചിന്റെ എൻഎസ്എസ് ക്യാമ്പ് വീണ്ടും അദ്ദേഹത്തിന്റെ സാന്നിധ്യത്താൽ എന്റെ ഉള്ളിൽ ഉയർത്തെഴുന്നേൽക്കുകയായിരുന്നു. അന്നേറെ ആഘോഷിച്ചതാണ് ഈ വരികൾ. ഇന്നും ആഘോഷത്തിന് തെല്ലിട പോലും മങ്ങലേറ്റിട്ടില്ല. അദ്ദേഹം അന്ന് ഞങ്ങളിലേക്കെതിച്ച ആവേശം ഇന്ന് വീണ്ടും മറനീ

വേദി ഒരുങ്ങികഴിഞ്ഞു 🥳🎊🎉

Image
ആവേശകരമായ ഒരു ദിനം. പതിവൊക്കെ തെറ്റിച്ചുകൊണ്ട് ഇന്ന് ഞങ്ങൾ എല്ലാവരും സാരിയിലാണ്  കോളേജിന്റെ പടികൾ കയറിയത്.  കുട്ടികളോടൊപ്പം അച്ഛനമ്മമാരും എത്തിയിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണത്തോടെ ഔദ്യോഗികമായി ഞങ്ങളുടെ BEd കോഴ്സ് ആരംഭിച്ചു. ഉദ്ഘാടകൻ ഡോ. പ്രസാദ് സാർ ആയിരുന്നു. അധ്യാപകരാക്കാൻ പോകുന്ന ഞങ്ങള്ക്ക് ജീവിതത്തിൽ വെളിച്ചം വിതരാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആകട്ടെ. അപ്രതീക്ഷിതായി ആണെങ്കിലും ഇന്നത്തെ PTA യുടെ ജനറൽ ബോഡി മീറ്റിംഗിന്റെ പ്രാർഥനാ ഗാനം ആലപിക്കാൻ എന്നെയാണ് ഷൈനിനെ ടീച്ചർ ചുമതലപെടുത്തിയത്. സന്തോഷപൂർവം ഞാൻ ആ കർത്തവ്യം നിർവഹിച്ചു. നന്നായിരുന്നു എന്ന ടീചെര്മാരുടെ വാക്കുകൾ എന്നെ പഴയ സ്കൂൾ ജീവിതത്തിലേക്കു കൊണ്ടുപോയി..... എവിടെ എന്നൊക്കെയോ ഞാൻ പലതും നഷ്ടപ്പെടുത്തിയതുപോലെ..... ഒരുപക്ഷെ അതൊക്കെ തിരിച്ചുപിടിക്കാൻ എന്നെ ഈ രണ്ടുകൊല്ലം സഹായിച്ചേക്കാം..... ഉച്ചകഴിഞ്ഞു ആൻസി ടീച്ചറുടെ ക്ലാസ്സ്‌.. പിന്നീട് നേരെ പോയത് MEd സ്റ്റുഡന്റസ് തുടക്കമിട്ട ടാലെന്റ് ഹണ്ടിലെക് .... തിരി തെളിഞ്ഞു..... അവർ ഞങ്ങൾക്കായി പാതായൊരുക്കി കഴിഞ്ഞു.... ഇനി ഞങ്ങളുടെ ഊഴം ✌️

എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷം

Image
മാർ തിയോഫിലസ് കോളേജിലെ എന്റെ ആദ്യ റിപ്പബ്ലിക് ദിനാഘോഷം......

എന്നെ സ്പർശിച്ച വാക്കുകൾ...

Image
പുതിയ ദിനം..... പുതിയ അനുഭവങ്ങൾ.... രാവിലെ ജിബി ടീച്ചറുടെ ക്ലാസോടെ തുടക്കം. സൈക്കോളജിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ജീവിത വിജയത്തിനായി ഒരു മന്ത്രം ടീച്ചർ ഞങ്ങള്ക്ക് പകർന്നു നൽകി..... Shrink your glass of expectations.... പിന്നീട് മായ ടീച്ചറുടെ ഫിലോസഫി ക്ലാസ്സ്‌. ഐഡിയലിസ്ത്തിന്റെ പ്രത്യേകതകളും അത് ഇന്ത്യൻ വിദ്യാഭ്യാസത്തിൽ എങ്ങനെ ഇടപെടുന്നുവെന്നും ടീച്ചർ പറഞ്ഞുതന്നു. തുടർന്ന് രണ്ട് പീരിയഡ് ഓപ്ഷണൽ ആയിരുന്നു. ഷൈനിനെ ടീച്ചറോടൊപ്പം കുറച്ചു പഠിച്ചു, പിന്നീട് ഞങ്ങളുടെ ലാബ്കുറച്ചു വൃത്തിയാക്കി. ഉച്ചകഴിഞ്ഞു ആദ്യത്തെ രണ്ട് പീരിയഡ് ബെൻഡിക്റ്റ് സാർ ആണ് നയിച്ചത്.... ഞങ്ങളുടെ തലമുറയെ "Y" എന്നു വിശേഷിപ്പിച്ചുകൊണ്ട് ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം പങ്കുവയ്ച്ചു. ഒടുവിൽ ജോജു സാർ പാനൽ ചർച്ച ആരംഭിച്ചു.... ഒട്ടേറെ നല്ല കാര്യങ്ങൾ പാനലിസ്റ്റുകളിലി നിന്ന് ലഭിച്ചുവെങ്കിലും അതിൽ എന്നെ ഏറ്റവും  സ്പർശിച്ചത് സോഷ്യൽ സയൻസിലെ രേഷ്മയുടെ അവതരണ ശൈലിയും വാക്കുകളുമായിരുന്നു..... "കുട്ടിയുടെ കൈയിൽ അടിക്കുന്നവനല്ല കുട്ടിക്കായി കൈയടിക്കുന്നവനാകണം യഥാർത്ഥ അധ്യാപകൻ.... " ഏറെ മനോഹരമായ അർദ്ധവതായ വാക്കുകൾ.

അങ്ങനെ ഞാനും വൈറലായി🤣😜🤭🤫

Image
ഇന്ന് വ്യാഴാഴ്ച ആയതുകൊണ്ടുതന്നെ യോഗ ക്ലാസ്സ്‌ ആയിരുന്നു ആദ്യം. ന്യൂറോമസ്കുലാർ സ്റ്റിമുലേഷൻ നടത്താൻ കഴിയുന്ന ശ്വസന ക്രിയകളാണ് അദ്ദേഹം അഭ്യസിപ്പിച്ചത്. പിന്നീട് നേരെ മായ ടീച്ചറിന്റെ ഫിലോസഫി ക്ലാസ്സിലേക്ക്. ഒരു ചെറിയ ടാസ്ക് എന്നപോലെ നമുക്ക് നമ്മളെ തന്നെ വിലയിരുത്താനുള്ള അവസരം ടീച്ചർ നൽകി. അതിനുശേഷം ആൻസി ടീച്ചറിന്റെയും ഷൈനിനെ ടീച്ചറിന്റെയും ക്ലാസ്സുകളിലേക്. ഉച്ചകഴിഞ്ഞാണ് ഇന്നത്തെ വിശേഷം. ജോജു സാറിന്റെ ടെക്നോളജി ക്ലാസ്സ്‌......ഇന്നലത്തെ തുടർച്ചയെന്നോണം മറ്റുള്ള പാനലിസ്റ്റുകൾ തങ്ങളുടെ ഗ്രൂപ്പിന്റെ അഭിപ്രായങ്ങൾ ഓരോന്നായി അവതരിപ്പിക്കുന്നു. പെട്ടെന്നു അതാ സാർ പറഞ്ഞു ഇനി നമുക്ക് പ്രേക്ഷകരുടെ ഇടയിൽ നിന്നും അഭിപ്രായങ്ങൾ ആരായാം..... എന്താപറയാ 🤐ഞാനും പോയി ഒരു ചെറിയ അഭിപ്രായ പ്രകടനത്തിന്. എല്ലാം കഴിഞ്ഞു ഞാൻ അവിടെ ഇരിക്കുമ്പോ അതാ നമ്മുടെ സ്വന്തം ശെമ്മാച്ചനും ഉണ്ട് വേദിയിൽ. ഇത്തവണ പുള്ളിയുടെ അവസരമാണ്. "എയ് ഓട്ടോ " സിനിമയിൽ  സുധി മീനുകുട്ടിയെ ഫേമസ് ആക്കിയപോലെ ഇന്ന് ശെമ്മാച്ചൻ എന്നെയും വൈറലാക്കി. വെറുതെയല്ല കേട്ടോ.... ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ തിരികെ പോകുമ്പോ അതുവരെ തമ്മിൽ

I'm ok you are also ok

Image
വളരെ സാധാരണമായൊരു ദിവസം. രാവിലെ ഓപ്ഷണൽ ക്ലാസ്സിലൂടെ ആരംഭം. തുടർന്ന് ജിബി ടീച്ചർ സൈക്കോളജിയുടെ വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു. ജോജു സാർ പാനെൽ ചർച്ച ആരംഭിച്ചു. ഇന്ന് അവതരിപ്പിച്ച മൂന്നു ഗ്രൂപ്പുകളും വളരെ നന്നായി തങ്ങളുടെ വിഷയത്തെ കൈകാര്യം ചെയ്തു. ഉച്ചകഴിഞ്ഞു മായ ടീച്ചർ ഫിലോസഫിയുടെ വിവിധ മേഖലകളെ ഞങ്ങള്ക്ക് പരിചയപ്പെടുത്തി. തുടർന്ന് ആൻസി ടീച്ചറിന്റെയും ഫ്യ്സിക്കൽ എഡ്യൂക്കേഷന്റെയും ക്ലാസ്സുകളിലൂടെ ഇന്നത്തേക്ക് വിട.

Dominus Mea Illuminatio.....📚

Image
2021 ഫെബ്രുവരി മാസത്തിലെ രണ്ടാം ദിവസം..... എറിക്സണ്ണിന്റെ സൈക്കോ സോഷ്യൽ ഡെവലപ്മെന്റ് തിയറിലൂടെ  ആൻസി ടീച്ചറാണ് ഇന്നത്തെ ക്ലാസ് ആരംഭിച്ചത്. തുടർന്ന് കരിക്കുലത്തിന്റെ ഭാഗമായി സീനിയേഴ്സ് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഓരോ ടീമും ഒന്നിനൊന്നുമെച്ചമായി തങ്ങളുടെ വിഷയം ദൃശ്യവത്കരിച്ചു.... പിന്നീട് ഫിലോസഫിയിലേക്ക് ആണ് മായ ടീച്ചർ ഞങ്ങളെ കൊണ്ടുപോയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഞങ്ങളുടെ ഷൈനി ടീച്ചർ വീണ്ടും ക്ലാസ്സിൽ സജീവമായി. ഉച്ചയൂണിന്റെ ആലസ്യത്തിൽ നിന്ന് ഞങ്ങളെ ഉണർത്താനായി ടീച്ചർ ഞങ്ങളെക്കൊണ്ട് നല്ല ചൂട് ദോശ ചുട്ടെടുത്തു🤣.... ലാസ്റ്റ് പീരീഡ് ജോജു സാർ ഞങ്ങളെ കോളേജ് ആൻതം പഠിപ്പിച്ചു... കൂടാതെ എന്നും മനസ്സിൽ സൂക്ഷിക്കാൻ നല്ല രണ്ടുകഥകളും പറഞ്ഞുതന്നു....

ഓരോ ചെറിയ നന്മയ്ക്കും നന്ദി ചൊല്ലണം🙏... ഓരോ ചെറിയ തെറ്റിനും ക്ഷമചോദിക്കണം🙇‍♀️....

Image
മാർ തിയോഫിലസ് ട്രെയിനിങ് കോളേജിലെ മനോഹരമായ ഈ സുദിനം ഞങ്ങളെ ഏവരെയും ഉർജസ്വലാരാക്കുവാനും വ്യക്തമായൊരു ദിശാബോധം നൽകുവാനും പിന്നിലേക്ക് വലിക്കുന്ന ആ "inhibitions" ഒക്കെ മാറ്റുവാനുമായി വളരെ പ്രഗത്ഭനായ ഒരു "മാസ്റ്റർ ട്രൈനെർ"നെ ആണ് ലഭിച്ചത്. ശ്രീ. ജോബി കോണ്ടൂർ...... ആദ്യം തന്നെ അദ്ദേഹത്തിന്റെ വിരൽ എന്റെ നേർക്കാണ് നീണ്ടത്. എന്താണാവോ മുന്നിലേക്ക്? എന്നൊന്നു പകച്ചെങ്കിലും അതൊന്നും പുറമെ കാണിക്കാതെ ഞാൻ അദ്ദേഹത്തിനൊപ്പം കൂടി. തികച്ചും ലളിതമായ ടാസ്കുകളിലൂടെ വളരെ വല്യ കാര്യങ്ങൾ അദ്ദേഹം ഞങ്ങള്ക്ക് പറഞ്ഞു തന്നു. ആ മൂന്നുമണിക്കൂറിൽ ഞങ്ങളിലേക് പകർന്ന കാര്യങ്ങൾ ഇങ്ങനെ ചുരുക്കാം....... 1)  നിർദേശങ്ങൾ വ്യക്തമായി       ആശയവിനിമയം ചെയ്യേണ്ടത്തിന്റെ       ആവശ്യകത. 2)  മുന്നിലെ ഓരോ വിദ്യാർഥിയും ഓരോ      വ്യക്തിത്വങ്ങളാണ് എന്ന ബോധം. 3)  വിഭിന്ന സാഹചര്യങ്ങളിൽ നിന്ന്വ      വരുന്നവരെ തുറന്ന മനസൊടുകൂടി       സമീപിക്കുവാനും അവർക്കുതകുന്ന      പഠന സാഹചര്യം ഒരുക്കുവാനുമുള്ള      കടമ. 4)  ജീവിതത്തിൽ സത്യസന്ധതയുടെ       പ്രാധാന്യവും, തെറ്റുകളെ നല്ലരീതിയിൽ       തിരുത്തുവാനുള്ള പ്രേരണയും       (sandwi