തിരശ്ശീല വീണു.....

ഇന്ന് ടാലെന്റ് ഹണ്ടിന്റെ അവസാന ദിവസം. മലയാളം സോഷ്യൽ സയൻസ് വിഭാഗങ്ങൾ മത്സരിച് മുന്നേറിയ അരങ്ങ്.
 രണ്ടുകൂട്ടരും വളരെ നന്നായി കലാപരിപാടികൾ അവതരിപ്പിച്ചു. സപര്യ എന്ന് പേരിട്ട  മലയാളം വിഭാഗത്തിന്റെ പരിപാടികൾ ക്കിടയിൽ അവർ ഒരു പുസ്തകം പ്രകാശനം ചെയ്യുകയുണ്ടായി. മഹത്വചനങ്ങൾ അടങ്ങുന്ന ആ പുസ്തകത്തിന്റെ പ്രാരംഭഘട്ടം മാത്രമേ ആയിട്ടുള്ളൂ. ഇനി വരുന്ന തലമുറയ്ക്ക് സമ്മാനിക്കത്തക്കവണ്ണം വിപുലമായ ഒരു നിധിയായി അവർ അതിനെ മുന്നോട്ടുകൊണ്ടു പോകട്ടെ എല്ലാ ആശംസകളും......
 പേരുപോലെ തന്നെ ഏറെ ഓളം ഉണ്ടാക്കിയാണ് സോഷ്യൽ സയൻസ് വിഭാഗം അരങ്ങൊഴിഞ്ഞത്. അവരുടെ അവതരണശൈലി എടുത്തു പറയാതെ വയ്യ. വ്യത്യസ്തമായ പ്രമേയത്തെ ആധാരമാക്കി ആരംഭിച്ച അവരുടെ അവതരണം അവസാന നിമിഷം വരെയും ഓളം കൈവിടാതെ ചേർത്തുപിടിക്കുന്ന ആയിരുന്നു...... ഇത്തവണ കണ്ടതിൽ വച്ചു ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കാൻ അവർക്ക് സാധിച്ചു....

Popular posts from this blog

Innovative work :Ecology box