വേദി ഒരുങ്ങികഴിഞ്ഞു 🥳🎊🎉
ആവേശകരമായ ഒരു ദിനം. പതിവൊക്കെ തെറ്റിച്ചുകൊണ്ട് ഇന്ന് ഞങ്ങൾ എല്ലാവരും സാരിയിലാണ് കോളേജിന്റെ പടികൾ കയറിയത്. കുട്ടികളോടൊപ്പം അച്ഛനമ്മമാരും എത്തിയിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണത്തോടെ ഔദ്യോഗികമായി ഞങ്ങളുടെ BEd കോഴ്സ് ആരംഭിച്ചു. ഉദ്ഘാടകൻ ഡോ. പ്രസാദ് സാർ ആയിരുന്നു. അധ്യാപകരാക്കാൻ പോകുന്ന ഞങ്ങള്ക്ക് ജീവിതത്തിൽ വെളിച്ചം വിതരാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആകട്ടെ.
അപ്രതീക്ഷിതായി ആണെങ്കിലും ഇന്നത്തെ PTA യുടെ ജനറൽ ബോഡി മീറ്റിംഗിന്റെ പ്രാർഥനാ ഗാനം ആലപിക്കാൻ എന്നെയാണ് ഷൈനിനെ ടീച്ചർ ചുമതലപെടുത്തിയത്. സന്തോഷപൂർവം ഞാൻ ആ കർത്തവ്യം നിർവഹിച്ചു. നന്നായിരുന്നു എന്ന ടീചെര്മാരുടെ വാക്കുകൾ എന്നെ പഴയ സ്കൂൾ ജീവിതത്തിലേക്കു കൊണ്ടുപോയി..... എവിടെ എന്നൊക്കെയോ ഞാൻ പലതും നഷ്ടപ്പെടുത്തിയതുപോലെ..... ഒരുപക്ഷെ അതൊക്കെ തിരിച്ചുപിടിക്കാൻ എന്നെ ഈ രണ്ടുകൊല്ലം സഹായിച്ചേക്കാം.....
ഉച്ചകഴിഞ്ഞു ആൻസി ടീച്ചറുടെ ക്ലാസ്സ്.. പിന്നീട് നേരെ പോയത് MEd സ്റ്റുഡന്റസ് തുടക്കമിട്ട ടാലെന്റ് ഹണ്ടിലെക് .... തിരി തെളിഞ്ഞു..... അവർ ഞങ്ങൾക്കായി പാതായൊരുക്കി കഴിഞ്ഞു.... ഇനി ഞങ്ങളുടെ ഊഴം ✌️