എന്നെ സ്പർശിച്ച വാക്കുകൾ...
പുതിയ ദിനം..... പുതിയ അനുഭവങ്ങൾ.... രാവിലെ ജിബി ടീച്ചറുടെ ക്ലാസോടെ തുടക്കം. സൈക്കോളജിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ജീവിത വിജയത്തിനായി ഒരു മന്ത്രം ടീച്ചർ ഞങ്ങള്ക്ക് പകർന്നു നൽകി..... Shrink your glass of expectations....
പിന്നീട് മായ ടീച്ചറുടെ ഫിലോസഫി ക്ലാസ്സ്. ഐഡിയലിസ്ത്തിന്റെ പ്രത്യേകതകളും അത് ഇന്ത്യൻ വിദ്യാഭ്യാസത്തിൽ എങ്ങനെ ഇടപെടുന്നുവെന്നും ടീച്ചർ പറഞ്ഞുതന്നു.
തുടർന്ന് രണ്ട് പീരിയഡ് ഓപ്ഷണൽ ആയിരുന്നു. ഷൈനിനെ ടീച്ചറോടൊപ്പം കുറച്ചു പഠിച്ചു, പിന്നീട് ഞങ്ങളുടെ ലാബ്കുറച്ചു വൃത്തിയാക്കി.
ഉച്ചകഴിഞ്ഞു ആദ്യത്തെ രണ്ട് പീരിയഡ് ബെൻഡിക്റ്റ് സാർ ആണ് നയിച്ചത്.... ഞങ്ങളുടെ തലമുറയെ "Y" എന്നു വിശേഷിപ്പിച്ചുകൊണ്ട് ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം പങ്കുവയ്ച്ചു. ഒടുവിൽ ജോജു സാർ പാനൽ ചർച്ച ആരംഭിച്ചു.... ഒട്ടേറെ നല്ല കാര്യങ്ങൾ പാനലിസ്റ്റുകളിലി നിന്ന് ലഭിച്ചുവെങ്കിലും അതിൽ എന്നെ ഏറ്റവും സ്പർശിച്ചത് സോഷ്യൽ സയൻസിലെ രേഷ്മയുടെ അവതരണ ശൈലിയും വാക്കുകളുമായിരുന്നു.....
"കുട്ടിയുടെ കൈയിൽ അടിക്കുന്നവനല്ല കുട്ടിക്കായി കൈയടിക്കുന്നവനാകണം യഥാർത്ഥ അധ്യാപകൻ.... " ഏറെ മനോഹരമായ അർദ്ധവതായ വാക്കുകൾ.