അങ്ങനെ ഞാനും വൈറലായി🤣😜🤭🤫
ഇന്ന് വ്യാഴാഴ്ച ആയതുകൊണ്ടുതന്നെ യോഗ ക്ലാസ്സ് ആയിരുന്നു ആദ്യം. ന്യൂറോമസ്കുലാർ സ്റ്റിമുലേഷൻ നടത്താൻ കഴിയുന്ന ശ്വസന ക്രിയകളാണ് അദ്ദേഹം അഭ്യസിപ്പിച്ചത്. പിന്നീട് നേരെ മായ ടീച്ചറിന്റെ ഫിലോസഫി ക്ലാസ്സിലേക്ക്. ഒരു ചെറിയ ടാസ്ക് എന്നപോലെ നമുക്ക് നമ്മളെ തന്നെ വിലയിരുത്താനുള്ള അവസരം ടീച്ചർ നൽകി.
അതിനുശേഷം ആൻസി ടീച്ചറിന്റെയും ഷൈനിനെ ടീച്ചറിന്റെയും ക്ലാസ്സുകളിലേക്.
ഉച്ചകഴിഞ്ഞാണ് ഇന്നത്തെ വിശേഷം. ജോജു സാറിന്റെ ടെക്നോളജി ക്ലാസ്സ്......ഇന്നലത്തെ തുടർച്ചയെന്നോണം മറ്റുള്ള പാനലിസ്റ്റുകൾ തങ്ങളുടെ ഗ്രൂപ്പിന്റെ അഭിപ്രായങ്ങൾ ഓരോന്നായി അവതരിപ്പിക്കുന്നു. പെട്ടെന്നു അതാ സാർ പറഞ്ഞു ഇനി നമുക്ക് പ്രേക്ഷകരുടെ ഇടയിൽ നിന്നും അഭിപ്രായങ്ങൾ ആരായാം..... എന്താപറയാ 🤐ഞാനും പോയി ഒരു ചെറിയ അഭിപ്രായ പ്രകടനത്തിന്. എല്ലാം കഴിഞ്ഞു ഞാൻ അവിടെ ഇരിക്കുമ്പോ അതാ നമ്മുടെ സ്വന്തം ശെമ്മാച്ചനും ഉണ്ട് വേദിയിൽ. ഇത്തവണ പുള്ളിയുടെ അവസരമാണ്.
"എയ് ഓട്ടോ " സിനിമയിൽ സുധി മീനുകുട്ടിയെ ഫേമസ് ആക്കിയപോലെ ഇന്ന് ശെമ്മാച്ചൻ എന്നെയും വൈറലാക്കി.
വെറുതെയല്ല കേട്ടോ.... ക്ലാസ്സ് കഴിഞ്ഞു ഞാൻ തിരികെ പോകുമ്പോ അതുവരെ തമ്മിൽ പരിചയമില്ലാതെ, കണ്ണുകളിലൂടെ ഒരു ചിരി മാത്രം സമ്മാനിച്ചിരുന്നവർ ഇന്നിപ്പോ പേരുവിളിച്ചു ഹായ് പറയാൻ തുടങ്ങിയിരിക്കുന്നു.... പ്രതീക്ഷിക്കാതെ ആണെങ്കിലും ഇന്നെന്റെ ഫ്രണ്ട്‌സ് ലിസ്റ്റിന്റെ നീളം കൂടി..... ഒരുപാട് ഒരുപാട് സന്തോഷം..... അതിനു കാരണക്കാരനായ ഞങ്ങടെ ഷെമ്മാച്ചനു താങ്ക്സ് ഉണ്ട്ട്ടോ 🥰