ഓരോ ചെറിയ നന്മയ്ക്കും നന്ദി ചൊല്ലണം🙏... ഓരോ ചെറിയ തെറ്റിനും ക്ഷമചോദിക്കണം🙇♀️....
മാർ തിയോഫിലസ് ട്രെയിനിങ് കോളേജിലെ മനോഹരമായ ഈ സുദിനം ഞങ്ങളെ ഏവരെയും ഉർജസ്വലാരാക്കുവാനും വ്യക്തമായൊരു ദിശാബോധം നൽകുവാനും പിന്നിലേക്ക് വലിക്കുന്ന ആ "inhibitions" ഒക്കെ മാറ്റുവാനുമായി വളരെ പ്രഗത്ഭനായ ഒരു "മാസ്റ്റർ ട്രൈനെർ"നെ ആണ് ലഭിച്ചത്. ശ്രീ. ജോബി കോണ്ടൂർ......
ആദ്യം തന്നെ അദ്ദേഹത്തിന്റെ വിരൽ എന്റെ നേർക്കാണ് നീണ്ടത്. എന്താണാവോ മുന്നിലേക്ക്? എന്നൊന്നു പകച്ചെങ്കിലും അതൊന്നും പുറമെ കാണിക്കാതെ ഞാൻ അദ്ദേഹത്തിനൊപ്പം കൂടി. തികച്ചും ലളിതമായ ടാസ്കുകളിലൂടെ വളരെ വല്യ കാര്യങ്ങൾ അദ്ദേഹം ഞങ്ങള്ക്ക് പറഞ്ഞു തന്നു. ആ മൂന്നുമണിക്കൂറിൽ ഞങ്ങളിലേക് പകർന്ന കാര്യങ്ങൾ ഇങ്ങനെ ചുരുക്കാം.......
1) നിർദേശങ്ങൾ വ്യക്തമായി
ആശയവിനിമയം ചെയ്യേണ്ടത്തിന്റെ
ആവശ്യകത.
2) മുന്നിലെ ഓരോ വിദ്യാർഥിയും ഓരോ
വ്യക്തിത്വങ്ങളാണ് എന്ന ബോധം.
3) വിഭിന്ന സാഹചര്യങ്ങളിൽ നിന്ന്വ
വരുന്നവരെ തുറന്ന മനസൊടുകൂടി
സമീപിക്കുവാനും അവർക്കുതകുന്ന
പഠന സാഹചര്യം ഒരുക്കുവാനുമുള്ള
കടമ.
4) ജീവിതത്തിൽ സത്യസന്ധതയുടെ
പ്രാധാന്യവും, തെറ്റുകളെ നല്ലരീതിയിൽ
തിരുത്തുവാനുള്ള പ്രേരണയും
(sandwich model)
5) ഏതൊരു ബന്ധത്തിലും വളരെ
പോസിറ്റീവ് ആയൊരു സൗഹൃദം
സൂക്ഷിക്കേണ്ടതിന്റെ കാരണങ്ങൾ : പരസ്പരബഹുമാനം, അന്യോന്യം
മനസിലാക്കൽ, കരുതൽ,സഹകരണം,
ഉത്തരവാദിത്തം.
6) നല്ലൊരു ബന്ധം വളർത്തുന്നതിനും
മോശമായ ഒന്നിനെ ഒഴിവാക്കുന്നതിനും
ഉള്ള ആർജവം.
7) മോശമായ സാഹചര്യങ്ങളോട്അ
അരുത് അഥവാ "NO" എന്ന്
പറയേണ്ടത്തിന്റെ പ്രാധാന്യം.
8) അധ്യാപകൻ ഒരു വിദ്യാർഥിയുടെ
അല്ലെങ്കിൽ ഒരു വ്യക്തിയുടെ
ജീവിതത്തിൽ നന്മയിലേക്കുള്ള
ചൂണ്ടുപലകയാണ് എന്ന തിരിച്ചറിവ്.
അധ്യാപക ജീവിതത്തിൽ നാം ശ്രദ്ധിക്കേണ്ട "ചെറുതെങ്കിലും വലുതായ" ഓരോ കാര്യങ്ങളെപ്പറ്റിയും അദ്ദേഹം സുവ്യക്തമായി അവതരിപ്പിച്ചു.
ഉച്ചകഴിഞ്ഞു പതിവുപോലെ ക്ലാസ്സുകളിലേക്ക്........