Dominus Mea Illuminatio.....📚
2021 ഫെബ്രുവരി മാസത്തിലെ രണ്ടാം ദിവസം..... എറിക്സണ്ണിന്റെ സൈക്കോ സോഷ്യൽ ഡെവലപ്മെന്റ് തിയറിലൂടെ ആൻസി ടീച്ചറാണ് ഇന്നത്തെ ക്ലാസ് ആരംഭിച്ചത്. തുടർന്ന് കരിക്കുലത്തിന്റെ ഭാഗമായി സീനിയേഴ്സ് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഓരോ ടീമും ഒന്നിനൊന്നുമെച്ചമായി തങ്ങളുടെ വിഷയം ദൃശ്യവത്കരിച്ചു....
പിന്നീട് ഫിലോസഫിയിലേക്ക് ആണ് മായ ടീച്ചർ ഞങ്ങളെ കൊണ്ടുപോയത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഞങ്ങളുടെ ഷൈനി ടീച്ചർ വീണ്ടും ക്ലാസ്സിൽ സജീവമായി. ഉച്ചയൂണിന്റെ ആലസ്യത്തിൽ നിന്ന് ഞങ്ങളെ ഉണർത്താനായി ടീച്ചർ ഞങ്ങളെക്കൊണ്ട് നല്ല ചൂട് ദോശ ചുട്ടെടുത്തു🤣.... ലാസ്റ്റ് പീരീഡ് ജോജു സാർ ഞങ്ങളെ കോളേജ് ആൻതം പഠിപ്പിച്ചു... കൂടാതെ എന്നും മനസ്സിൽ സൂക്ഷിക്കാൻ നല്ല രണ്ടുകഥകളും പറഞ്ഞുതന്നു....