ഓർമ്മകൾ സമ്മാനിച്ച ASMILE☺️☺️

ജീവിതത്തിൽ വല്ലപ്പോഴും മാത്രം വീണുകിട്ടുന്ന ഒരു സുദിനം കൂടി കടന്നുപോകുന്നു. എന്തെന്നില്ലാത്ത  സന്തോഷം ആണ് ഇന്ന് എന്റെ മനസ്സിൽ. ഏറെ ടെൻഷനോടുകൂടിയാണ് ഇന്ന് കോളേജിലേക്ക് വന്നത്. മറ്റൊന്നുമല്ല ഇത്തവണ ടാലന്റ് ഹണ്ടിൽ ഞങ്ങളുടെ ഊഴമാണ്. രാവിലെ ജനറൽ പിരീഡുകൾ ആയതുകൊണ്ട്  ഒന്നുകൂടി അവസാനമായി പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടില്ലല്ലോ എന്ന വെപ്രാളമായിരുന്നു മനസ്സിൽ. ഇന്ന് ഇൻഡക്ഷൻ പ്രോഗ്രാം ആണ് എന്ന് കേട്ടപ്പോൾ ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല ഇത്തരത്തിലൊരു പവർ പാക്ക്ക്ലാസ്....
 ജീ.വി.ഹരി സാർ.... എന്തു പറഞ്ഞു വിശേഷിപ്പിക്കണം എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. അത്രമാത്രം ആഴത്തിൽ ഞങ്ങളെ സ്വാധീനിക്കാൻ ആ പൂർവവിദ്യാർത്ഥിക്കു കഴിഞ്ഞു.
സർ  പകർന്ന് തന്ന ഓരോ അറിവും ചൊല്ലിത്തന്ന ഓരോ വരിയും ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്. നാലുകൊല്ലം മുമ്പ് മാർ ഇവാനിയോസ് കോളേജിലെ ഞങ്ങളുടെ ബാച്ചിന്റെ എൻഎസ്എസ് ക്യാമ്പ് വീണ്ടും അദ്ദേഹത്തിന്റെ സാന്നിധ്യത്താൽ എന്റെ ഉള്ളിൽ ഉയർത്തെഴുന്നേൽക്കുകയായിരുന്നു. അന്നേറെ ആഘോഷിച്ചതാണ് ഈ വരികൾ. ഇന്നും ആഘോഷത്തിന് തെല്ലിട പോലും മങ്ങലേറ്റിട്ടില്ല. അദ്ദേഹം അന്ന് ഞങ്ങളിലേക്കെതിച്ച ആവേശം ഇന്ന് വീണ്ടും മറനീക്കി പുറത്തേക്ക് വന്നിരിക്കുന്നു. ചെറിയ വാക്കുകൾ കൊണ്ട് വലിയ അർത്ഥങ്ങൾ നൽകി ഒരു സ്വയം വിലയിരുത്തലിന് അദ്ദേഹം വഴികാട്ടിയാവുകയാണ്. ടെൻഷൻ നിറഞ്ഞു നിന്നയെന്റെ മനസ്സിൽ ഞാനറിയാതെ തന്നെ അളവറ്റ സന്തോഷം വന്നു നിറയുകയായിരുന്നു.....
ഉച്ചകഴിഞ്ഞു...... അതാ തീരശീല ഉയരുകയായി..... ഞങ്ങൾ വേദിയിൽ.... മൂന്നര കൊല്ലത്തിനു അപ്പുറം  ഞാൻ വീണ്ടും ചുവടുവയ്ക്കാൻ തുടങ്ങി. എന്നെ തടഞ്ഞു നിർത്തിയിരുന്നു കാരണങ്ങളെ പതിയെ പതിയെ തള്ളിമാറ്റാൻ ഞാൻ പഠിചിരിക്കുന്നു. അതിന് എന്നെ സഹായിച്ച ഒട്ടേറെ ഘടകങ്ങൾ തിയോഫിലസ് കോളേജിൽ ഉണ്ട്. ഞങ്ങളുടെ ഓരോ ചുവടിനും ആവേശം പകർന്നു തന്ന കൂട്ടുകാരെപറ്റി പറയാതിരിക്കുക വയ്യ. പ്രതീക്ഷിചതിലേറെ പ്രോത്സാഹനമാണ് ഞങ്ങൾക്ക് അവർ നൽകിയത്. ഇതൊരു തുടക്കം മാത്രം എന്ന ആത്മവിശ്വാസം ഞങ്ങളിൽ ഉളവാക്കാൻ നിങ്ങൾ ഓരോരുത്തരുടെയും കരഘോഷം ഏറെ സഹായകമായി. തമ്മിൽ ഒരു മത്സരബുദ്ധിയും ഇല്ലാതെ അന്യോന്യം പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ കാണിച്ച വലിയ മനസ്സിന് പകരം വെക്കാൻ മറ്റൊന്നുമില്ല.....  ഒരുപാട് ഒരുപാട് ഒരുപാട് നന്ദി.....

Popular posts from this blog

Innovative work :Ecology box