ടെക്നോളജി..... ലളിതം ഗഹനം 📱💻🔋
ഇന്നത്തെ ക്ലാസ് ആരംഭിച്ചത് ജോജു സാറാണ്. ഫാത്തിമ,നിത്യ തുടങ്ങിയ പുതിയ കുട്ടികളെ പരിചയപ്പെടാൻ ആണ് ആദ്യം കുറച്ച് സമയം വിനിയോഗിച്ചത്. അതിനിടയിലാണ് അപ്രതീക്ഷിതമായി ഫാത്തിമ ഒരു ഗാനമാലപിച്ചത്. പറയാതെ വയ്യ ഇങ്ങനെ ഒരു പാട്ടുകാരിയെ ഞങ്ങളുടെ ഇടയിലേക്ക് കിട്ടിയതിൽ ഒരുപാട് സന്തോഷം തോന്നി.
അതിനുശേഷം സാർ നേരെ കടന്നത് നമ്മുടെ വിഷയത്തിലേക്ക് തന്നെയായിരുന്നു "ടെക്നോളജി".........
നിത്യോപയോഗകാരായ ഞങ്ങളിൽ നിന്നു തന്നെ അവയുടെ ഗുണദോഷങ്ങൾ സാർ ചികഞ്ഞെടുത്തു. സാധാരണ ക്ലാസ് മുറി യെ പോലെ ആ നിമിഷം മുതൽ പുതിയ ഓൺലൈൻ വേദിയിൽ ഞങ്ങൾ വളരെ സജീവമാവുകയായിരുന്നു. എന്നത്തെയും പോലെ ക്ലാസ് അവസാനിക്കും മുൻപ് ജീവിതത്തിൽ പകർത്താൻ നല്ലൊരു ശുഭചിന്ത അദ്ദേഹം ഞങ്ങളുമായി പങ്കു വെച്ചു.
തുടർന്ന് ജിബി ടീച്ചറുടെ ക്ലാസ് ആയിരുന്നെങ്കിലും ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഞങ്ങൾക്ക് രണ്ട് ആക്ടിവിറ്റികൾ തന്നിട്ട് ടീച്ചർ ഇന്നത്തെ ക്ലാസ്സ് അവസാനിപ്പിക്കുകയായിരുന്നു.