തിരികെ ബദനി കുന്നിലേക്ക്......☺️
ഒരാഴ്ചത്തെ ഓൺലൈൻ ക്ലാസുകൾക് ശേഷം വീണ്ടും ബെതനി കുന്നിലേക്ക്.
രാവിലെ തന്നെ ഇന്നത്തെ ടൈംടേബിളിൽ ചെറിയൊരു മാറ്റം പറഞ്ഞിരുന്നു, അതിനാൽ ആദ്യം ഓപ്ഷണൽ ക്ലാസ്സിലേക്ക് ആണ് പോയത്. ചില അത്യാവശ്യ കാര്യങ്ങൾ ഉള്ളതിനാൽ ഷൈനി ടീച്ചറിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. പക്ഷെ പതിവൊന്നും മുടക്കിയില്ല. പ്രാർഥനയ്ക്കു ശേഷം ശുഭചിന്തയും രണ്ടുപുതിയ വാക്കുകളും ഞങ്ങൾ പങ്കുവച്ചു.
തുടർന്ന് ജിബി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. മനുഷ്യ മനസ്സിലെ വിവിധ തലങ്ങളെ കുറിച്ച് ടീച്ചർ ക്ലാസ്സ്സെടുത്തു. അതിനിടയിൽ കടന്നുവന്ന ചെറിയൊരു പാട്ടും തമാശയും ഞങ്ങളെ വീണ്ടും ഉന്മേഷഭരതരാക്കി.
ഉച്ചകഴിഞ്ഞു ആദ്യത്തെ സെക്ഷൻ മായ ടീച്ചർ ആയിരുന്നു. ഒരു അധ്യാപികക്ക് വേണ്ട ഗുണങ്ങൾ വളരെ ലളിതമായി ടീച്ചർ പറഞ്ഞുതന്നു. തുടർന്ന് ജോജു സാർ പതിവിലും വ്യത്യസ്തമായി ഒരു ടാസ്ക് ആണ് തന്നത്. അദ്ദേഹം ഞങ്ങളെ എട്ട്ഗ്രൂപ്പുകളായി തിരിച്ച് ടെക്നോളജിയുടെ ദൂഷ്യയവശങ്ങളെ പറ്റി ചർച്ച നടത്തി. വളരെ രസകരമായ ഒരു അനുഭവം തന്നെയായിരുന്നു അത്.