സയൻസ്... യോഗ.... ഡെവലപ്മെന്റ്.....

ഇന്നും ഓപ്ഷണൽ ക്ലാസ്സിലൂടെ തുടക്കം. ഒട്ടേറെ നല്ല ചിന്തകൾ പങ്കുവെച്ചുകൊണ്ട് പ്രാർത്ഥനയിലൂടെ വിഷയത്തിലേക്ക് കടന്നു.
 പതിവിൽ നിന്ന് വ്യത്യസ്തമായി രണ്ടാമത്തെ ക്ലാസ്സ് കൈകാര്യം ചെയ്തത് ജോർജ് സാർ ആയിരുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ...... ഓൺലൈൻ ആയതുകൊണ്ട് ആദ്യം തിയറി യിലേക്ക് ആയിരിക്കും സാർ കടക്കുക എന്നാണ് ചിന്തിച്ചത്. പക്ഷേ കണക്കു കൂട്ടൽ തെറ്റിപ്പോയി. ഒരു ഓൺലൈൻ യോഗ സെക്ഷൻ ആയിരുന്നു പിന്നീട്. പ്രാണായാമ ത്തിന്റെ ബാല്യ പാഠങ്ങൾ അദ്ദേഹം തുടങ്ങിവച്ചു.
 ഇന്നത്തെ അവസാനഭാഗം ആൻസി ടീച്ചറുടെതായിരുന്നു. നമ്മളോരോരുത്തരും കടന്നുവന്ന വളർച്ചയുടെ ഘട്ടങ്ങളിലൂടെ തിരിഞ്ഞുനോക്കാൻ ഒരു അവസരം കൂടി കിട്ടിയതുപോലെ....

Popular posts from this blog

Innovative work :Ecology box