ഏകയാന.....😇🥳
പതിവിലും വ്യത്യസ്തമായി യോഗയിലൂടെ തുടക്കം. ആകാംക്ഷ പതിയെ സന്തോഷത്തിന് വഴിമാറി. കുറച്ചു നേരം കൊണ്ട് വലിയൊരു ഉണർവാണ് യോഗ സമ്മാനിച്ചത്.
അതിനുശേഷം മായടീച്ചർ അധ്യാപകർക്ക് വേണ്ട നൈപുണ്യങ്ങളെപറ്റിയാണ് പഠിപ്പിച്ചത്.
ഉച്ചകഴിഞ്ഞ് വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു. മാർ തിയോഫിലസിന്റെ പടികൾ കയറിയ ശേഷം ഇതാദ്യമായി ഞങ്ങൾ അവിടെ ഒരു പരിപാടി അവതരിപ്പിച്ചു. കോളേജ് യൂണിയൻ ഏകയാനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി അവിടെ എല്ലാ ഡിപ്പാർട്ട്മെന്റ്സും വിഭിന്നങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. പാട്ടും നൃത്തവും സ്കിറ്റും ഒക്കെയായി അവിടമാകെ ദേശസ്നേഹം നിറഞ്ഞുനിന്നു.
ഒട്ടും പ്രതീക്ഷിക്കാതെ പിന്നീടുണ്ടായത് മായ ടീച്ചറുടെ ജന്മനാൾ ആഘോഷമായിരുന്നു. എല്ലാവരും കൂടി ഒരു കുടുംബംപോലെ ടീച്ചറിനായി ഒരു പാട്ടും പാടുകയുണ്ടായി.