ഒരു "Online" അദ്ധ്യയനം

വളരെ അപ്രതീക്ഷിതമായാണ്  ഇന്നലെ രാത്രിയിൽ നാളെ ഓൺലൈൻ ക്ലാസ്സ്‌ ആയിരിക്കുമെന്ന മെസ്സേജ് കാണുന്നത്. അതുകൊണ്ടുതന്നെ നല്ല ആകാംഷയോടെയാണ് പുതിയൊരു അനുഭവത്തിലേക് കടന്നത്.

ആൻസി ടീച്ചർ ആയിരുന്നു ആദ്യത്തെ ക്ലാസ്സ്‌ കൈകാര്യം ചെയ്തത്. ക്ലാസിലേക്ക് ഓരോ കുട്ടികളും കടന്നുവരുമ്പോൾ എന്തെന്നില്ലാതെ വളരെ സന്തോഷം തോന്നി.... മറ്റൊന്നും കൊണ്ടല്ല  ഒരുമിച്ച് ഒരു വരാന്തയിലൂടെ നടന്നു നീങ്ങുമ്പോഴും, സാമൂഹിക അകലം പാലിച്ച് ക്ലാസ്സുകൾ കേൾക്കുമ്പോഴും കളിചിരികൾക്ക് ഇടയിലെ ശബ്ദവും, കണ്ണുകളിലെ നിറഞ്ഞ പുഞ്ചിരിയും മാത്രമായിരുന്നു എന്റെ ചുറ്റിലെ ഓരോ സഹപാഠിയും. പക്ഷേ ഇന്ന് ഏറെ അകലെയാണെങ്കിലും എല്ലാവരെയും ഒന്ന് നേരിൽ കാണാൻ കഴിഞ്ഞു. ഈ മഹാമാരി കാലത്ത് കണ്ണുകൾ നോക്കി നമ്മൾ മെനഞ്ഞെടുത്ത മുഖത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പലരുടെയും യഥാർത്ഥ മുഖം എന്ന് ഇന്നാണ് മനസ്സിലാക്കുന്നത്.

 ടെക്നോളജി അത്യന്താപേക്ഷിതമായ ഈ കാലഘട്ടത്തിൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇത്തരത്തിലൊരു വേദിയിൽ വളരെ ലളിതമായി ആൻസി ടീച്ചർ ഞങ്ങൾക്ക് പറഞ്ഞു തന്നു.
 രണ്ടാംഘട്ടം ജോജു സാറിന്റെ ക്ലാസ്സ് ആയിരുന്നു. എന്നത്തേയും പോലെ വളരെ ഊർജ്ജസ്വലമായ അവതരണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെയും ആവശ്യകതയെയും കുറിച്ച് വിവിധ ഉദാഹരണങ്ങളിലൂടെ അദ്ദേഹം ഭംഗിയായി പറഞ്ഞു വച്ചു.
അതു കഴിഞ്ഞ് നേരെ കടന്നത് ഞങ്ങളുടെ ഓപ്ഷണൽ ക്ലാസിലേക്ക് ആയിരുന്നു. എന്നത്തെയും പോലെ പ്രാർത്ഥനയിൽ തുടങ്ങി ഒട്ടേറെ നല്ല ചിന്തകൾ അവിടെ പങ്കുവെക്കുകയുണ്ടായി. 
ഒടുവിൽ ഷൈനി ടീച്ചർ പറഞ്ഞു തന്ന ആ ശുഭചിന്ത മനസ്സിലെവിടെയോ ആഴത്തിൽ സ്പർശിച്ച പോലെ തോന്നി. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരുപാട് പേർക്ക് കൈത്താങ്ങാകാൻ നമുക്കും സാധിക്കും. അങ്ങനെ ഏറെ ആസ്വദിച്ച ഒരു ദിവസം കൂടി കടന്നുപോയി , ഇനിയും ഒരു നല്ല നാളെക്കായി കാത്തിരിക്കാം.....

Popular posts from this blog

Innovative work :Ecology box