ഗ്ളൂക്കോസും 🎊 ചക്കപ്പഴവും 🎉 പിന്നെ നിസർഗ്ഗയും 🥳
രസകരമായൊരു ദിവസം. തിയോഫിലസിലേക്ക് കടന്നുവന്നിട് മൂന്ന് മാസത്തോളമായെങ്കിലും ഇന്നാണ് ഔദ്യോഗികമായി ഞങ്ങളുടെ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചത്. പാവം സീനിയർസ് തങ്ങളുടെ അക്കാഡമിക് വർക്കുകൾ ഒക്കെ പതിയെ ഒന്നോതുക്കി കഴിഞ്ഞ് അവരുടെ മാക്സിമം എനെർജിയോടെ ജൂനിയർസിനെ സ്വീകരിച്ച ദിവസം.
ഗ്ളൂക്കോസ്എന്നു പേരിട്ട പരിപാടിയിലേക് ഗ്ളൂക്കോസ് തന്നുതന്നെ ഞങ്ങളെ അവർ വരവേറ്റു. വീശിഷ്ടദിതിയായി റെഡ് ഫ്‌എം ലെ ആർ. ജെ. ഉണ്ണിയെ നിറഞ്ഞ കൈയടികളോടുകൂടി ഞങ്ങൾ സ്വീകരിച്ചു.
ഉദ്ഘാടന പ്രസംഗത്തിനിടയിൽ സ്വന്തം അനുഭവത്തിലൂടെ അധ്യാപകന്റെ പ്രസക്തി ആർ ജെ ഉണ്ണി പറഞ്ഞുവച്ചു. തുടർന്ന് ബെൻഡിക്ട് സർ അദ്ദേഹത്തിന് ഒരു മൊമെന്റോ സമ്മാനിച്ചു.
ചക്കപ്പഴം🤤
ആശംസപ്രസംഗതിനിടെ ജോജു സർ പറഞ്ഞപോലെ, "വലിയൊരു ചോദ്യ ചിഹ്നത്തെ അതിശയകരമായൊരു ആശ്ചര്യ ചിഹ്നമായി" മാറ്റിയ ഞങ്ങളുടെ സീനിയർസ് തന്ന മറക്കാനാകാത്ത സുദിനം.......
പിന്നീട് അവിടെ അരങ്ങേറിയത് mttc യിൽ എത്തിയതിൽപ്പിന്നെ ആദ്യത്തെ കാഴ്ചയായിരുന്നു..... നമ്മുടെ അറുപതിയാഞ്ചാം കോളേജ് യൂണിയന്റെ പേരിന്റെ പ്രകാശനം തികച്ചും വ്യത്യാസതമായ ഒരു ഫ്ലാഷ്മൊബൈലൂടെ..... ഓരോ യൂണിയൻ ഭാരവാഹികളും അതിൽ പങ്കെടുത്ത മറ്റുകുറ്റയ്കളും അപ്രതീക്ഷിതമായൊരു ആവേശത്തിരയിളക്കി.... കുറഞ്ഞ സമയത്തിനുണ്ണിൽ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ അവരെടുത്ത പ്രയത്നം പ്രശംസയാർഹിക്കുന്നത് തന്നെയാണ്.
നിസർഗ്ഗ.... തന്റെ പ്രയാണം
ആരംഭിച്ചുകഴിഞ്ഞു ....🥳🥳🥳🎊🎉