വീണ്ടും സ്കൂളിലേക്ക്....
വർഷങ്ങൾക്കിപ്പുറം വീണ്ടും സ്കൂളിലേക്ക്.
ഇത്തവണ ഒരു ട്രാൻസിഷൻ സ്റ്റേജിൽ ആണ്.വിദ്യാർത്ഥിയുടെയും ടീച്ചറിന്റെയും റോൾ ഒരുമിച്ചു കൈകാര്യം ചെയ്യണം.
സ്കൂൾ ഇൻഡക്ഷൻറെ ആദ്യ ദിവസം.
ഞങ്ങൾ പതിമൂന്ന് കൂട്ടുകാർ ഒരുമിച്ചു ശ്രീകാര്യം ഗവണ്മെന്റ് ഹൈസ്കൂളിന്റെ പടികൾ കയറി.
വ്യത്യസ്തമായ അനുഭവം.
ഇന്നലെ കുട്ടികളുടെ മോഡൽ എക്സാം കഴിഞ്ഞതുകൊണ്ട് കോവിഡിന്റെ പശ്ചാത്തലത്തിൽ അധികമാരും സ്കൂളിൽ എത്തിയിരുന്നില്ല. എങ്കിലും കുറച്ചു കുട്ടികൾ അവസാന നിമിഷത്തെ റിവിഷൻ ക്ലാസുകൾക്കായി വന്നിരുന്നു. ഓരോ വിഷയത്തിന്റെ ടീച്ചർമാരും ചോദ്യപേപ്പർ ഡിസ്കഷൻ തകൃതിയായി മുന്നോട്ടു കൊണ്ടുപോകുന്നു. ഹെഡ്മിസ്റ്റസിന്റെ അനുവാദത്തോടെ ഞങ്ങൾ ഡിസ്കഷൻ ക്ലാസുകൾ അറ്റൻഡ് ചെയ്തു. ക്ലാസ്സിലെ കുട്ടികളുടെ സാന്നിധ്യം പഴയ സ്കൂൾ ഓർമ്മകൾ പുതുക്കി.
പിന്നീട് ഞങ്ങൾ സ്കൂളിന്റെ ചരിത്രന്വേഷണത്തിലായിരുന്നു. ലൈബ്രറിയിൽ നിന്ന് ലഭിച്ച ഏടുകളിൽ നിന്ന് അതും ഞങ്ങൾ കണ്ടെത്തി. കമ്പ്യൂട്ടർ ലാബും സയൻസ് ലാബും സയൻസ് പാർക്കും ഒക്കെ വളരെ നന്നായി ക്രമീകരിച്ചിരിക്കുന്നു.
ഒടുവിൽ HMനോട് ഒപ്പമുള്ള ഒരു സെൽഫിക് ശേഷം ഇന്നത്തേക്ക് വിട. ഇനി നാളെ.....