ദേശീയ ശാസ്ത്രദിനാഘോഷം RAMAFI 2K21

ഇന്ന് മാർച്ച്‌ 4....
രാജ്യം മുഴുവൻ ഫെബ്രുവരി 28നു ദേശീയ ശാസ്ത്രദിനം ആഘോഷിച്ചപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ ഞങ്ങൾക് ഔദ്യോഗികമായി ആഘോഷങ്ങൾ കുറച്ചു നീട്ടി വയ്ക്കേണ്ടി വന്നു. പക്ഷെ ആ പകിട്ടിനു തെല്ലും മങ്ങലേൽകാതെ  ഇന്ന് ഈ വൈകിയ വേളയിൽ ഞങ്ങൾ തിയോ ഫിലസിലെ "ടീച്ചർ കുട്ടികൾ" ശാസ്ത്രദിനാഘോഷം പൊടിപൊടിച്ചു.
ഫ്യ്സിക്കൽ സയൻസും , മാതേമറ്റിക്സും, നാച്ചുറൽ സയൻസും സംയുക്തമായി സംഘടിപ്പിച്ച RAMAFI 2K21 വൻ വിജയമായി.
ബലൂൺ പൊട്ടിക്കൽ കർമ്മ്ത്തിലൂടെ രസകരമായി ഉത്ഘാടനം ചെയ്യപ്പെട്ട ശാസ്ത്ര ഫെസ്റ്റിൽ ആദ്യത്തെ പരിപാടി അവതരിപ്പിച്ചത് ഫ്യ്സിക്കൽ സയൻസ് ടീം ആണ്‌. ഗെയിം ടു ഫാക്ട് എന്നു പേരിട്ട രസകരമായൊരു കഥാകദന മത്സരമാണ് അവർ സംഘടിപ്പിച്ചത്.
തുടർന്ന് മണിക്കുട്ടിയോടൊപ്പം കോടീശ്വരനുമായി എത്തിയ മാത്തമറ്റിക്സ് വിഭാഗം സദസ്സിനെ ഏറെ ചിരിപ്പിച്ചു.
ഒടുവിൽ ഞങ്ങളുടെ ഊഴമെത്തി ചെറുതെങ്കിലും രസകരമായൊരു ചോദ്യോത്തര പരിപാടിയുമയാണ് ഞങ്ങൾ വേദി കയ്യടക്കിയത്. പ്രതീക്ഷയ്കപ്പുറം ആവേശത്തിലേക്ക് ഞങ്ങളുടെ എളിയ പ്രയത്നത്തെ എത്തിക്കാൻ നിങ്ങൾ ഓരോരുത്തരും ഏറെ സഹായിച്ചു.
കായികമായ ചോദ്യോത്തരം ആയിരുന്നതുകൊണ്ടാകാം ആ വൈകിയ വേളയിലും കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു.
പരിപാടികൾ വിജയമാക്കി തീർത്തത്തിൽ അധ്യാപകരുടെയും പങ്ക് ചെറുതല്ല. ഓരോ ചോദ്യം സ്‌ക്രീനിൽ തെളിയുംബോഴും ബെൻഡിക്ട് സർ പകർന്ന ആവേശം മറ്റു അധ്യാപകരും ഏറ്റെടുത്തു. 

Popular posts from this blog

Innovative work :Ecology box