മാസ്മരിക ഉദ്ഘടാനം

മെയ്‌ 26 ബുദ്ധ പൂർണിമ...... ശ്രീബുദ്ധന്റെ വചനങ്ങളോടുകൂടി ഇന്ന് ശുഭാരംഭം. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം രാവിലെ 10 മുതൽ സോഷ്യൽ സയൻസ് അസോസിയേഷൻ " ഐക്യ" യുടെ ഉദ്ഘടാനം. പറയാതിരിക്കാൻ വയ്യ, അവരുടെ സ്ഥിരം പ്രകടങ്ങൾപോലെ തന്നെ അതിഗംഭീരം.
കോവിഡിനെ ചെറുക്കാനുള്ള മാർഗങ്ങളടങ്ങുന്ന വീഡിയോ സന്ദേശത്തിലൂടെ തുടക്കം. തുടർന്ന് ഉദ്ഘടകയായത്  ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ മേയർ  സ്ഥാനം അലങ്കരിക്കുന്ന വിദ്യാർഥികൂടിയായ തിരുവനന്തപുരം മേയർ കുമാരി ആര്യ രാജേന്ദ്രൻ അവർകൾ ആണ്‌. പ്രായത്തിലല്ല പ്രവർത്തിയിലും വാക്കിലുമാണ് കാര്യമെന്നു ഒരൊറ്റ ഉദ്ഗാദന പ്രസംഗതിലൂടെ പറയാതെ പറഞ്ഞുവച്ചു.
 

Popular posts from this blog

Innovative work :Ecology box