അസിലിയാസ് : ഞങ്ങളുടെ സ്വപ്ന സാക്ഷത്കാരം 🥰
ജൂൺ 5 ലോക പരിസ്ഥിതി ദിനം.1974ൽ ഒരേയൊരു ഭൂമി എന്ന ആശയത്തോടെ ആരംഭിച്ച ലോക പരിസ്ഥിതി ദിനം, നാല്പ്പത്തി ഏഴാം വർഷത്തിൽ നമ്മുടെ ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുക എന്ന ആശയത്തിൽ എത്തി നിൽക്കുകയാണ്.
2021 ലെ ലോക പരിസ്ഥിതി ദിനം നമ്മൾ വരവേൽക്കുന്നത് 3.4 ദശലക്ഷം മനുഷ്യ ജീവൻ കവർന്ന കോവിഡ മഹാമാരിയുടെ ഭീതിയിൽ മാത്രമല്ല, പല രൂപത്തിലും ഭാവത്തിലും ശക്തമായി തിരിച്ചടിച്ചു കൊണ്ട് ഇനി അധികം സമയമില്ല എന്ന് പ്രകൃതിയുടെ രോഷം ഏറിയ മുന്നറിയിപ്പിന്റെ വെളിച്ചത്തിൽ കൂടിയാണ്.
നാം അധിവസിക്കുന്ന ഭൂമി മനോഹരമായി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, എന്ന ബോധ്യമാണ്, ഓരോ വ്യക്തിയും പ്രകൃതിയുടെ കാവലാൾ ആണ് എന്ന തിരിച്ചറിവാണ്, ഈ പരിസ്ഥിതി ദിനത്തിൽ നാം ഭൂമിക്കായി സമർപ്പിക്കേണ്ട ഹരിത പ്രാർത്ഥന.
അനുഭവം കൊണ്ടും അറിവുകൊണ്ടും ഏറ്റവും ഉചിതമായ വ്യക്തിത്വത്തെ തന്നെയാണ് ഇന്നത്തെ ഈ സുദിനത്തിൽ ഞങ്ങൾക്ക് വിശിഷ്ടാതിഥിയായി ലഭിച്ചത് തന്റെ മഹനീയ സാന്നിധ്യം കൊണ്ട് ഞങ്ങളുടെ എളിയ ചടങ്ങിനെ ഉജ്ജ്വലം ആക്കാൻ നമ്മോടൊപ്പം എത്തിച്ചേർന്ന പരിസ്ഥിതി പ്രവർത്തകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ശ്രീ സി സുശാന്ത് കുമാർ സാറിന് നിറഞ്ഞ സന്തോഷത്തോടെ നന്ദി രേഖപ്പെടുത്തുകയാണ്.
കൂടാതെ ഞങ്ങളുടെ അസോസിയേഷന്റെ ലോഗോ പ്രകാശനം ചെയ്ത ഏറ്റവും പ്രിയപ്പെട്ട പ്രിൻസിപ്പാൾ ബെനഡിക് സാറിനും ഇതൊരു നന്ദി അറിയിപ്പാണ്.
ഞങ്ങളുടെ മെന്ററും സർവ്വോപരി നാച്ചുറൽ സയൻസ് അസോസിയേഷൻ നട്ടെല്ലുമായി നിന്ന ഷൈനി മാമിനും, അറുപത്തിയഞ്ചാം കോളേജ് യൂണിയൻ അഡ്വൈസർ ജിബി മാമിനും, ഞങ്ങളുടെ സഹപാഠിയും ചെയർമാനുമായ സുബിനും, മറ്റ് പ്രിയപ്പെട്ട ടീച്ചർമാർക്കും സുഹൃത്തുക്കൾക്കും ഏറെ നന്ദിയുണ്ട്....
അങ്ങനെ ഞങ്ങൾ അസിലിയാസ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുകയാണ്. ഈ എളിയ പരിപാടിയെ വിജയമാക്കിയ ഏവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട്.......