സുന്ദരമായ ബുധനാഴ്ച 😇

ഓപ്ഷണൽ ക്ലാസ്സോടെ തുടക്കം. ഷെഹ്‌നയുടെ പ്രാർഥനയോടെയും ശ്രീഭദ്രയുടെ ശുഭചിന്തയുടെയുമുള്ള ഉചിതമായ ആരംഭം.
കഴിഞ്ഞ ക്ലാസ്സിൽ പഠിച്ച approches ഓഫ് കരിക്കുലം ഷൈനി ടീച്ചർ  ഒന്നുകൂടി പൊടിതട്ടിയെടുത്തു. തുരുന്ന് ഫാത്തിമ റീഫ്ലക്ഷൻ ഓൺ ബുക്ക്‌ അവതരിപ്പിച്ചു. വളരെ വിശാലമായി കിടക്കുന്ന അനിമൽ കിങ്ഡം ആണ് പുസ്തകത്തിന്റെ ആധാരം. വിശാലമായ വിഷയം ആയതുകൊണ്ട് തന്നെയാകാം ഫാത്തിമ വളരെ വാചലയായി. ഒടുവിൽ സമയം അതിക്രമിച്ചതുകൊണ്ട് അടുത്ത ക്ലാസ്സിൽ തുടരാം എന്നു പറഞ്ഞു നിർത്തുകയായിരുന്നു.
രണ്ടാമത്തെ സെഷൻ ജോജു സർ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഓപ്ഷണൽ ഇന്ന് അവരുടെ പ്രസന്റേഷൻ പൂർണമാക്കി തുടന്നു മലയാളം ഓപ്ഷണൽ അവരുടെ അവതരണം ആരംഭിച്ചു.
മൂന്നാമത്തെ സെഷൻ ആൻസി ടീച്ചറുടെത്  ആയിരുന്നു. ഫ്യ്സിക്കൽ സയൻസ് അവരുടെ പ്രസന്റേഷൻ അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ ടീച്ചർ കുശലന്വേഷണത്തിന് ശേഷം ഇന്നത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Popular posts from this blog

Innovative work :Ecology box