ഏറെ വിശേഷങ്ങൾ നിറഞ്ഞ ബുധനാഴ്ച

ആകെ ടെൻഷൻ നിറഞ്ഞ തുടക്കം. ഇന്ന് എന്റെ ക്രിട്ടിസിസം ക്ലാസ് ആണല്ലോ. ഞാനും ആർച്ചയും തകൃതിയായി പരീശീലിച്ചിട്ടുണ്ട്. എന്നാലും എന്താകും എന്ന ആവലാതി വേണ്ടുവോളം മനസ്സിൽ ഉണ്ടായിരുന്നു. സമയം 9.45 ഷൈനി ടീച്ചർ ക്ലാസിലേക്ക് എത്തിക്കഴിഞ്ഞു. പതിയെ ഞങ്ങളും ക്ലാസ്സുകളിലേക്ക് കടന്നു. ആർച്ച് വളരെ നന്നായി തന്നെ അവളുടെ ഭാഗം കൈകാര്യം ചെയ്തു. അടുത്തത് ഞാനാണ്. ആകുലതകൾ ഒരുപാടുണ്ടെങ്കിലും അധികമൊന്നും പുറമേ കാണിക്കാതെ ഞാനും എന്റെ ഭാഗം കഴിവതും ഭംഗിയാക്കാൻ ശ്രമിച്ചു. ഒരുപക്ഷേ ഒരു അധ്യാപികയുടെ കഥാപാത്രത്തിൽ അവരുടെ മുന്നിൽ നിന്നപ്പോൾ പതിയെ പതിയെ എന്റെ വേവലാതികൾ മാറുകയായിരുന്നു.
തുടർന്ന് പാർവതി ആൻസി ദീപ ബിജി എന്നിവർ തങ്ങളുടെ ക്ലാസുകളും വളരെ രസകരമായി കൈകാര്യം ചെയ്തു. ഒടുവിൽ ഷൈനി ടീച്ചർ എന്റെ വക ക്രിട്ടിസിസം. ഞങ്ങളുടെ പോരായ്മകളും കഴിവുകളും ടീച്ചർ എടുത്തുപറഞ്ഞു. ഒടുവിൽ ഞങ്ങൾ ആഘോഷിച്ചത് ഒരു കേക്ക് മുറിക്ക് ലൂടെയാണ്. കഴിഞ്ഞു പോയെങ്കിലും ഷൈനി ടീച്ചറുടെയും ശ്രീലക്ഷ്മി യുടെയും ബിജി യുടെയും ഭദ്രയുടെ യും പിറന്നാളുകൾ ഒരുമിച്ച് ആഘോഷിച്ചു.
ഉച്ചതിരിഞ്ഞ് കലവൂർ ചന്ദ്രബാബു സാറിന്റെ ചെറിയൊരു കലാവിരുന്ന് ആയിരുന്നു. വയലാറിന്റെ യും ഭാസ്കരൻ  മാസ്റ്ററുടെയും ദക്ഷിണാമൂർത്തി സ്വാമികളുടെ യും വരികൾ മനസ്സിൽ തട്ടും വിധം അദ്ദേഹം ആലപിച്ചു. ഇത്രയും തിരക്കുകൾക്കിടയിൽ ആ ചെറിയൊരു ഇടവേള വളരെയധികം ആശ്വാസമായി.
പിന്നീട് നടന്നത് ചെസ് കോമ്പറ്റീഷൻ ആയിരുന്നു.
കൂടാതെ അതിനോടൊപ്പം യോഗയും അരങ്ങേറി. വലിയ പരിശീലനമൊന്നും ചെയ്തിട്ടില്ലെങ്കിലും ഞാനും കയറി യോഗ ചെയ്തു. ഭാഗ്യമെന്നു പറയട്ടെ എങ്ങനെയോ ശരിയായി. അങ്ങനെ ആകെ മൊത്തം വളരെ ഒരു നല്ല ദിവസമായി ഇന്ന് കടന്നുപോയി. നാളെയും നല്ല നല്ല അനുഭവങ്ങൾക്കായി പ്രതീക്ഷയോടെ........

Popular posts from this blog

Innovative work :Ecology box