Posts

Showing posts from March, 2021

നിസർഗ്ഗ ഒരാഘോഷമായപ്പോൾ 🤩😎🤠

Image
അറുപതിയാഞ്ചാം കോളേജ് യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനം. മിനിസ്‌ക്രീൻ താരം കുമാരി നയന ആയിരുന്നു ഉദ്ഘടാക. യെവരോടുമൊപ്പം നൃത്തം ചെയ്ത് നിസാർഗ്ഗയുടെ ആവേശം ഉയർത്തിയിട്ടാണ് നയന വേദിവിട്ടത്. പിന്നീട് ദൃശ്യം ആയിരുന്നു. ഓരോ ഓപ്ഷലും ഒന്നിനൊന്നു മെച്ചമായി തങ്ങൾ തിരഞ്ഞെടുത്ത കോമഡി സീൻ പകർന്നാടി. ഇരട്ടി ആവേശമായി ടീച്ചർമാരുടെ നൃത്ത നൃത്യങ്ങളും..... ജോജു സാറിന്റെയും ദീപ്തിഭടീച്ചറിന്റെയും വന്ദനം സിനിമയുടെ ഡബ്സ്മാഷ് എടുത്തുപറയാതെ വയ്യ. അത്രയ്ക് രസകരമായിരുന്നു.....

ഗ്ളൂക്കോസും 🎊 ചക്കപ്പഴവും 🎉 പിന്നെ നിസർഗ്ഗയും 🥳

Image
രസകരമായൊരു ദിവസം. തിയോഫിലസിലേക്ക് കടന്നുവന്നിട് മൂന്ന് മാസത്തോളമായെങ്കിലും ഇന്നാണ് ഔദ്യോഗികമായി ഞങ്ങളുടെ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചത്. പാവം സീനിയർസ് തങ്ങളുടെ അക്കാഡമിക് വർക്കുകൾ ഒക്കെ പതിയെ ഒന്നോതുക്കി കഴിഞ്ഞ് അവരുടെ മാക്സിമം എനെർജിയോടെ ജൂനിയർസിനെ സ്വീകരിച്ച ദിവസം. ഗ്ളൂക്കോസ്എന്നു പേരിട്ട പരിപാടിയിലേക് ഗ്ളൂക്കോസ് തന്നുതന്നെ ഞങ്ങളെ അവർ വരവേറ്റു. വീശിഷ്ടദിതിയായി റെഡ് ഫ്‌എം ലെ ആർ. ജെ. ഉണ്ണിയെ നിറഞ്ഞ കൈയടികളോടുകൂടി ഞങ്ങൾ സ്വീകരിച്ചു.  ഉദ്ഘാടന പ്രസംഗത്തിനിടയിൽ സ്വന്തം അനുഭവത്തിലൂടെ അധ്യാപകന്റെ  പ്രസക്തി ആർ ജെ ഉണ്ണി പറഞ്ഞുവച്ചു. തുടർന്ന് ബെൻഡിക്ട് സർ അദ്ദേഹത്തിന് ഒരു മൊമെന്റോ സമ്മാനിച്ചു. ചക്കപ്പഴം 🤤       നമ്മുടെ വയർ... ഇലക്ട്രിക് വയർ            ഓൺലൈൻ ടീച്ചിങ് അപാരത       ബെൻഡിക്ട് സർനായി ഒരു ഇലക്ഷന്                                 പ്രചരണം      ...

മൈക്രോടീച്ചിങ്

Image

വീണ്ടും സ്കൂളിലേക്ക്....

Image
വർഷങ്ങൾക്കിപ്പുറം വീണ്ടും സ്കൂളിലേക്ക്. ഇത്തവണ ഒരു ട്രാൻസിഷൻ സ്റ്റേജിൽ ആണ്‌.വിദ്യാർത്ഥിയുടെയും ടീച്ചറിന്റെയും റോൾ ഒരുമിച്ചു കൈകാര്യം ചെയ്യണം.  സ്കൂൾ ഇൻഡക്ഷൻറെ ആദ്യ ദിവസം. ഞങ്ങൾ പതിമൂന്ന് കൂട്ടുകാർ ഒരുമിച്ചു ശ്രീകാര്യം ഗവണ്മെന്റ് ഹൈസ്കൂളിന്റെ പടികൾ കയറി. വ്യത്യസ്തമായ അനുഭവം. ഇന്നലെ കുട്ടികളുടെ മോഡൽ എക്സാം കഴിഞ്ഞതുകൊണ്ട് കോവിഡിന്റെ പശ്ചാത്തലത്തിൽ അധികമാരും സ്കൂളിൽ എത്തിയിരുന്നില്ല. എങ്കിലും കുറച്ചു കുട്ടികൾ അവസാന നിമിഷത്തെ റിവിഷൻ ക്ലാസുകൾക്കായി വന്നിരുന്നു. ഓരോ വിഷയത്തിന്റെ ടീച്ചർമാരും ചോദ്യപേപ്പർ ഡിസ്കഷൻ തകൃതിയായി മുന്നോട്ടു കൊണ്ടുപോകുന്നു. ഹെഡ്മിസ്റ്റസിന്റെ അനുവാദത്തോടെ ഞങ്ങൾ ഡിസ്കഷൻ ക്ലാസുകൾ അറ്റൻഡ് ചെയ്തു. ക്ലാസ്സിലെ കുട്ടികളുടെ സാന്നിധ്യം പഴയ സ്കൂൾ ഓർമ്മകൾ പുതുക്കി. പിന്നീട് ഞങ്ങൾ സ്കൂളിന്റെ ചരിത്രന്വേഷണത്തിലായിരുന്നു. ലൈബ്രറിയിൽ നിന്ന് ലഭിച്ച ഏടുകളിൽ നിന്ന് അതും ഞങ്ങൾ കണ്ടെത്തി. കമ്പ്യൂട്ടർ ലാബും സയൻസ് ലാബും സയൻസ് പാർക്കും ഒക്കെ വളരെ നന്നായി ക്രമീകരിച്ചിരിക്കുന്നു. ഒടുവിൽ HMനോട്‌  ഒപ്പമുള്ള ഒരു സെൽഫിക് ശേഷം ഇന്നത്തേക്ക് വിട. ഇനി നാളെ.......

അറുപതിയഞ്ചാം കോളേജ് യൂണിയൻ

Image
മാർച്ച്‌ 8 ലോക വനിതാ ദിനം.....വിമൻസ്ഭാ സെല്ലിന്റെ ഭാഗമായി ഇന്ന് ഏവർക്കും വനിതാദിനാശംസകൾ നേർന്നു. വൈകിട്ട് മൂന്നര യോടു കൂടി മാർ തേഫിലസ്ട്രെയിനിങ് കോളേജിലെ അറുപത്തിയഞ്ചാം കോളേജ് യൂണിയൻ ഔദ്യോഗികമായി ചുമതലയേറ്റു.

ദേശീയ ശാസ്ത്രദിനാഘോഷം RAMAFI 2K21

Image
ഇന്ന് മാർച്ച്‌ 4.... രാജ്യം മുഴുവൻ ഫെബ്രുവരി 28നു ദേശീയ ശാസ്ത്രദിനം ആഘോഷിച്ചപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ ഞങ്ങൾക് ഔദ്യോഗികമായി ആഘോഷങ്ങൾ കുറച്ചു നീട്ടി വയ്ക്കേണ്ടി വന്നു. പക്ഷെ ആ പകിട്ടിനു തെല്ലും മങ്ങലേൽകാതെ  ഇന്ന് ഈ വൈകിയ വേളയിൽ ഞങ്ങൾ തിയോ ഫിലസിലെ "ടീച്ചർ കുട്ടികൾ" ശാസ്ത്രദിനാഘോഷം പൊടിപൊടിച്ചു. ഫ്യ്സിക്കൽ സയൻസും , മാതേമറ്റിക്സും, നാച്ചുറൽ സയൻസും സംയുക്തമായി സംഘടിപ്പിച്ച RAMAFI 2K21 വൻ വിജയമായി. ബലൂൺ പൊട്ടിക്കൽ കർമ്മ്ത്തിലൂടെ രസകരമായി ഉത്ഘാടനം ചെയ്യപ്പെട്ട ശാസ്ത്ര ഫെസ്റ്റിൽ ആദ്യത്തെ പരിപാടി അവതരിപ്പിച്ചത് ഫ്യ്സിക്കൽ സയൻസ് ടീം ആണ്‌. ഗെയിം ടു ഫാക്ട് എന്നു പേരിട്ട രസകരമായൊരു കഥാകദന മത്സരമാണ് അവർ സംഘടിപ്പിച്ചത്. തുടർന്ന് മണിക്കുട്ടിയോടൊപ്പം കോടീശ്വരനുമായി എത്തിയ മാത്തമറ്റിക്സ് വിഭാഗം സദസ്സിനെ ഏറെ ചിരിപ്പിച്ചു. ഒടുവിൽ ഞങ്ങളുടെ ഊഴമെത്തി ചെറുതെങ്കിലും രസകരമായൊരു ചോദ്യോത്തര പരിപാടിയുമയാണ് ഞങ്ങൾ വേദി കയ്യടക്കിയത്. പ്രതീക്ഷയ്കപ്പുറം ആവേശത്തിലേക്ക് ഞങ്ങളുടെ എളിയ പ്രയത്നത്തെ എത്തിക്കാൻ നിങ്ങൾ ഓരോരുത്തരും ഏറെ സഹായിച്ചു. കായികമായ ചോദ്യോത്തരം ആയിരുന്നതുകൊണ്ടാകാം ആ വൈകിയ വേളയിലു...

Niyukta

Image
Assembly and inauguration of english association.. Niyuktha my first experience as student techer... Microteaching  Froebel & Kindergarten... Ancy ma'am  Pragmatism... Maya ma'am  Teaching aids... Joju sir lathil theen mazhayay..... #Subhash Health card.... George sir

പണിമുടക്കിലെ ഓൺലൈൻ ക്ലാസ്സ്‌

Image