Posts

Showing posts from January, 2021

ഏകയാന.....😇🥳

Image
പതിവിലും വ്യത്യസ്തമായി യോഗയിലൂടെ തുടക്കം. ആകാംക്ഷ പതിയെ സന്തോഷത്തിന് വഴിമാറി. കുറച്ചു നേരം കൊണ്ട് വലിയൊരു ഉണർവാണ് യോഗ സമ്മാനിച്ചത്.  അതിനുശേഷം മായടീച്ചർ അധ്യാപകർക്ക് വേണ്ട നൈപുണ്യങ്ങളെപറ്റിയാണ് പഠിപ്പിച്ചത്.  ഉച്ചകഴിഞ്ഞ് വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു. മാർ തിയോഫിലസിന്റെ പടികൾ കയറിയ ശേഷം ഇതാദ്യമായി ഞങ്ങൾ അവിടെ ഒരു പരിപാടി അവതരിപ്പിച്ചു.  കോളേജ് യൂണിയൻ ഏകയാനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി അവിടെ എല്ലാ ഡിപ്പാർട്ട്മെന്റ്സും വിഭിന്നങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. പാട്ടും നൃത്തവും സ്കിറ്റും ഒക്കെയായി അവിടമാകെ ദേശസ്നേഹം നിറഞ്ഞുനിന്നു. ഒട്ടും പ്രതീക്ഷിക്കാതെ പിന്നീടുണ്ടായത് മായ ടീച്ചറുടെ ജന്മനാൾ ആഘോഷമായിരുന്നു. എല്ലാവരും കൂടി ഒരു കുടുംബംപോലെ ടീച്ചറിനായി ഒരു പാട്ടും പാടുകയുണ്ടായി.

തിരികെ ബദനി കുന്നിലേക്ക്......☺️

Image
ഒരാഴ്ചത്തെ ഓൺലൈൻ ക്ലാസുകൾക്  ശേഷം വീണ്ടും ബെതനി കുന്നിലേക്ക്.  രാവിലെ തന്നെ ഇന്നത്തെ ടൈംടേബിളിൽ ചെറിയൊരു മാറ്റം പറഞ്ഞിരുന്നു, അതിനാൽ ആദ്യം ഓപ്ഷണൽ ക്ലാസ്സിലേക്ക് ആണ് പോയത്. ചില അത്യാവശ്യ കാര്യങ്ങൾ ഉള്ളതിനാൽ ഷൈനി ടീച്ചറിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. പക്ഷെ പതിവൊന്നും മുടക്കിയില്ല. പ്രാർഥനയ്ക്കു ശേഷം ശുഭചിന്തയും രണ്ടുപുതിയ വാക്കുകളും ഞങ്ങൾ പങ്കുവച്ചു. തുടർന്ന് ജിബി ടീച്ചറിന്റെ ക്ലാസ്സ്‌ ആയിരുന്നു. മനുഷ്യ മനസ്സിലെ വിവിധ തലങ്ങളെ കുറിച്ച് ടീച്ചർ ക്ലാസ്സ്സെടുത്തു. അതിനിടയിൽ കടന്നുവന്ന ചെറിയൊരു പാട്ടും തമാശയും ഞങ്ങളെ വീണ്ടും ഉന്മേഷഭരതരാക്കി. ഉച്ചകഴിഞ്ഞു ആദ്യത്തെ സെക്ഷൻ മായ ടീച്ചർ ആയിരുന്നു. ഒരു അധ്യാപികക്ക് വേണ്ട ഗുണങ്ങൾ വളരെ ലളിതമായി ടീച്ചർ പറഞ്ഞുതന്നു.  തുടർന്ന് ജോജു സാർ പതിവിലും വ്യത്യസ്തമായി ഒരു ടാസ്ക് ആണ് തന്നത്. അദ്ദേഹം ഞങ്ങളെ എട്ട്ഗ്രൂപ്പുകളായി തിരിച്ച് ടെക്നോളജിയുടെ ദൂഷ്യയവശങ്ങളെ പറ്റി  ചർച്ച നടത്തി. വളരെ രസകരമായ ഒരു അനുഭവം തന്നെയായിരുന്നു അത്.

സയൻസ്... യോഗ.... ഡെവലപ്മെന്റ്.....

Image
ഇന്നും ഓപ്ഷണൽ ക്ലാസ്സിലൂടെ തുടക്കം. ഒട്ടേറെ നല്ല ചിന്തകൾ പങ്കുവെച്ചുകൊണ്ട് പ്രാർത്ഥനയിലൂടെ വിഷയത്തിലേക്ക് കടന്നു.  പതിവിൽ നിന്ന് വ്യത്യസ്തമായി രണ്ടാമത്തെ ക്ലാസ്സ് കൈകാര്യം ചെയ്തത് ജോർജ് സാർ ആയിരുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ...... ഓൺലൈൻ ആയതുകൊണ്ട് ആദ്യം തിയറി യിലേക്ക് ആയിരിക്കും സാർ കടക്കുക എന്നാണ് ചിന്തിച്ചത്. പക്ഷേ കണക്കു കൂട്ടൽ തെറ്റിപ്പോയി. ഒരു ഓൺലൈൻ യോഗ സെക്ഷൻ ആയിരുന്നു പിന്നീട്. പ്രാണായാമ ത്തിന്റെ ബാല്യ പാഠങ്ങൾ അദ്ദേഹം തുടങ്ങിവച്ചു.  ഇന്നത്തെ അവസാനഭാഗം ആൻസി ടീച്ചറുടെതായിരുന്നു. നമ്മളോരോരുത്തരും കടന്നുവന്ന വളർച്ചയുടെ ഘട്ടങ്ങളിലൂടെ തിരിഞ്ഞുനോക്കാൻ ഒരു അവസരം കൂടി കിട്ടിയതുപോലെ....

ഓൺലൈൻ വാരം മൂന്നാം ദിവസം

Image
ഇന്ന് ബിജിയുടെ പ്രാർത്ഥനയോടെയാണ് ഓപ്ഷണൽ ക്ലാസ് ആരംഭിച്ചത്.  എല്ലാ ദിവസത്തെയും പോലെ തോട്ട് ഫോർ ദ ഡേയും വൊകാബുലറിയും പാർവതി അവതരിപ്പിച്ചു. തുടർന്ന് ഷൈനി ടീച്ചർ എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പാക്കും വിധത്തിൽ തന്നെ ചർച്ചയിലൂടെ വിഷയത്തിലേക്ക്‌ കടന്നു. രണ്ടാം ഘട്ടം ആൻസി ടീച്ചർ ആയിരുന്നു. പിയാഷെയുടെ intellectual development തിയറി ആയിരുന്നു ഇന്ന് പഠിപ്പിച്ചത്.  അവസാനഭാഗം മായടീച്ചർ എടുത്തു. ഓൺലൈൻ വാരത്തിൽ ഇതാദ്യമായാണ് മായ ടീച്ചർ ഞങ്ങൾക്ക് ക്ലാസ് കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച്, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് മഹത്‌വ്യക്തികൾ പറഞ്ഞുവെച്ച വാക്യങ്ങൾ എല്ലാം ടീച്ചർ ഞങ്ങൾക്ക് പകർന്നു തന്നു.

ടെക്നോളജി..... ലളിതം ഗഹനം 📱💻🔋

Image
ഇന്നത്തെ ക്ലാസ് ആരംഭിച്ചത് ജോജു സാറാണ്. ഫാത്തിമ,നിത്യ തുടങ്ങിയ പുതിയ കുട്ടികളെ പരിചയപ്പെടാൻ ആണ് ആദ്യം കുറച്ച് സമയം വിനിയോഗിച്ചത്. അതിനിടയിലാണ് അപ്രതീക്ഷിതമായി ഫാത്തിമ ഒരു ഗാനമാലപിച്ചത്. പറയാതെ വയ്യ ഇങ്ങനെ ഒരു പാട്ടുകാരിയെ ഞങ്ങളുടെ ഇടയിലേക്ക് കിട്ടിയതിൽ ഒരുപാട് സന്തോഷം തോന്നി. അതിനുശേഷം സാർ നേരെ കടന്നത് നമ്മുടെ വിഷയത്തിലേക്ക് തന്നെയായിരുന്നു " ടെക്നോളജി "......... നിത്യോപയോഗകാരായ ഞങ്ങളിൽ നിന്നു തന്നെ അവയുടെ ഗുണദോഷങ്ങൾ സാർ ചികഞ്ഞെടുത്തു. സാധാരണ ക്ലാസ് മുറി യെ പോലെ ആ നിമിഷം മുതൽ പുതിയ ഓൺലൈൻ വേദിയിൽ ഞങ്ങൾ വളരെ സജീവമാവുകയായിരുന്നു. എന്നത്തെയും പോലെ ക്ലാസ് അവസാനിക്കും മുൻപ് ജീവിതത്തിൽ പകർത്താൻ നല്ലൊരു ശുഭചിന്ത അദ്ദേഹം ഞങ്ങളുമായി പങ്കു വെച്ചു.  തുടർന്ന് ജിബി ടീച്ചറുടെ ക്ലാസ് ആയിരുന്നെങ്കിലും ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഞങ്ങൾക്ക് രണ്ട് ആക്ടിവിറ്റികൾ തന്നിട്ട് ടീച്ചർ ഇന്നത്തെ ക്ലാസ്സ് അവസാനിപ്പിക്കുകയായിരുന്നു.

ഒരു "Online" അദ്ധ്യയനം

Image
വളരെ അപ്രതീക്ഷിതമായാണ്  ഇന്നലെ രാത്രിയിൽ നാളെ ഓൺലൈൻ ക്ലാസ്സ്‌ ആയിരിക്കുമെന്ന മെസ്സേജ് കാണുന്നത്. അതുകൊണ്ടുതന്നെ നല്ല ആകാംഷയോടെയാണ് പുതിയൊരു അനുഭവത്തിലേക് കടന്നത്. ആൻസി ടീച്ചർ ആയിരുന്നു ആദ്യത്തെ ക്ലാസ്സ്‌ കൈകാര്യം ചെയ്തത്. ക്ലാസിലേക്ക് ഓരോ കുട്ടികളും കടന്നുവരുമ്പോൾ എന്തെന്നില്ലാതെ വളരെ സന്തോഷം തോന്നി.... മറ്റൊന്നും കൊണ്ടല്ല  ഒരുമിച്ച് ഒരു വരാന്തയിലൂടെ നടന്നു നീങ്ങുമ്പോഴും, സാമൂഹിക അകലം പാലിച്ച് ക്ലാസ്സുകൾ കേൾക്കുമ്പോഴും കളിചിരികൾക്ക് ഇടയിലെ ശബ്ദവും, കണ്ണുകളിലെ നിറഞ്ഞ പുഞ്ചിരിയും മാത്രമായിരുന്നു എന്റെ ചുറ്റിലെ ഓരോ സഹപാഠിയും. പക്ഷേ ഇന്ന് ഏറെ അകലെയാണെങ്കിലും എല്ലാവരെയും ഒന്ന് നേരിൽ കാണാൻ കഴിഞ്ഞു. ഈ മഹാമാരി കാലത്ത് കണ്ണുകൾ നോക്കി നമ്മൾ മെനഞ്ഞെടുത്ത മുഖത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പലരുടെയും യഥാർത്ഥ മുഖം എന്ന് ഇന്നാണ് മനസ്സിലാക്കുന്നത്.  ടെക്നോളജി അത്യന്താപേക്ഷിതമായ ഈ കാലഘട്ടത്തിൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇത്തരത്തിലൊരു വേദിയിൽ വളരെ ലളിതമായി ആൻസി ടീച്ചർ ഞങ്ങൾക്ക് പറഞ്ഞു തന്നു.  രണ്ടാംഘട്ടം ജോജു സാറിന്റെ ക്ലാസ്സ് ആയിരുന്നു. എന്നത്തേയും പോലെ വളരെ ഊർജ്ജസ...

സന്തോഷത്തിന്റെ ഒരു ദിനം കൂടി....

Image
ജിബി മാമിന്റെ ക്ലാസോടുകൂടിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. എല്ലാ തവണത്തെയുംപോലെ ഇന്നും വളരെ സന്തോഷകരമായ തുടക്കം. സൈക്കോളജി എനിക്ക് ഒരു പുതിയ വിഷയമാണെങ്കിലും അതിന്റെ പരിഭ്രമം ഒന്നും അനുഭവപ്പെട്ടതേയില്ല.ഒരുപക്ഷെ മാം ക്ലാസ്സ്‌ കൈകാര്യം ചെയുന്ന രീതിയുടേത് ആകാം.അതിനിടയിൽ മാം പറഞ്ഞു എല്ലാവരും ബുക്ക്‌ തലയിൽ വയ്ച്ചിട് ഞാൻ പറയുന്നതുപോലെ ചെയൂ ....... പെട്ടെന്നു ഞാൻ എന്റെ ഡിഗ്രി കാലഘട്ടത്തിലേക് തിരിച്ചുപോയി😇. അന്ന് wws പരിപാടിയുടെ ഭാഗമായി മാമിനെ ഞങ്ങൾ ക്ഷണിച്ചിരുന്നു.... ഇത്രയും  വർഷം കഴിഞ്ഞെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ ഇന്നും ഞാൻ നോക്കാതെ നല്ലൊരു മുഖം വരയ്ക്കാൻ പഠിച്ചിട്ടേയില്ല😜  ഹർ ഖടി ബതൽ രഹിഹേ രൂപ് സിന്തഗി.......... അതിനുശേഷം ഞങ്ങളിലെ ഗായകർ ഉണർന്നു .പണ്ടുമുതലേ മൂളിനടന്ന ആ വരികൾ അപ്പോൾ ഏറെ ആസ്വാദനവും അതിലേറെ ചിന്തിക്കാൻ വക നൽകുകയുമായിരുന്നു..... പിന്നീട് പോയത് കാന്റീനിലേക് ആണ്, ഇതുവരെ ഉണ്ടായിരുന്ന ഒരു വിഷമം അങ്ങനെ മാറിക്കിട്ടി 😋 വൈകുന്നേരം എന്നത്തേയും പോലെ വളരെ രസകരമായിരുന്നു. കടുത്ത വെയിലത്ത്‌ ചുട്ടുപൊള്ളുന്ന ഗ്രൗണ്ടിൽ പ്രതിബന്ധങ്ങളെയൊന്നും വകവെയ്ക്കത്തെ ഞങ്ങ...

ഹരി ശ്രീ....

Image